വളപട്ടണം ∙ വഴിതെറ്റി എത്തിയ സംസാര ശേഷിയില്ലാത്ത വയോധികനെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപിച്ച് വളപട്ടണം പൊലീസ്. അഴീക്കൽ ലൈറ്റ് ഹൗസിനു സമീപം സംസാര ശേഷിയില്ലാത്ത ഒരാൾ വഴിതെറ്റി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
വയോധികന്റെ ബാഗിൽ നിന്നു ലഭിച്ച ആധാർ കാർഡിൽ നിന്നു കർണാടക സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
ഇതിൽ നിന്നും ലഭിച്ച വിലാസത്തിലെ സമീപ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് ഇയാളുടെ മകൻ തിരികെ വിളിച്ച് പിതാവിനെ കാണാതായ കാര്യം വ്യക്തമാക്കി.
ശബരിമലയിൽ നിന്നു കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ സന്നിധാനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
വളപട്ടണം പൊലീസ് വയോധികനെ താൽക്കാലികമായി വൃദ്ധമന്ദിരത്തിൽ പാർപ്പിച്ചു.
കഴിഞ്ഞദിവസം രാവിലെയോടെ സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ വയോധികനെ കൈമാറി. യഥാസമയം വിവരം നൽകിയ പരിസരവാസികളുടെയും ബന്ധുക്കളെ കണ്ടെത്താൻ പ്രയത്നിച്ച എഎസ്ഐ ഷമീമിന്റെയും സിപിഒ വിജേഷിന്റെയും ഇടപെടലാണ് സംസാരശേഷിയില്ലാത്ത വയോധികനെ ബന്ധുക്കൾക്കൊപ്പം സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

