പാനൂർ ∙ ടൗണിൽ വർധിച്ചു വരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ നഗരസഭ നടപടി തുടങ്ങി. എബിസി പദ്ധതിയുടെ ഭാഗമായി ടൗണിൽ അലഞ്ഞു തിരിഞ്ഞുനടക്കുന്ന നായ്ക്കളെ ഇന്നലെ അതിരാവിലെ പിടികൂടി ഷെൽറ്ററിലേക്കു മാറ്റി.
അവിടെ വന്ധ്യംകരണം നടത്തും. അടുത്ത ദിവസവും കണ്ണൂരിലുള്ള ടീം പാനൂരിലെത്തും.
വിദ്യാർഥികളും കാൽനട
യാത്രക്കാരുമടക്കം ഒട്ടേറെ പേരാണ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. കഴിഞ്ഞദിവസം ചമ്പാട് റോഡിലെ പാനൂർ കോഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റിയുടെ ഇലക്ട്രിക്–പ്ലമിങ് കടയിൽ സാധനം വാങ്ങിക്കാനെത്തിയ യുവാവിന് ഓടിയെത്തിയ നായയുടെ കടിയേറ്റിരുന്നു.
തലശ്ശേരി ജനറാലാശുപത്രിയിൽ ചികിത്സ തേടി. സമാന സംഭവങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉണ്ടായി.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വീടുകൾതോറും എത്തുന്ന സ്ഥാനാർഥികൾക്കു മുൻപിൽ വരുന്ന വിഷയങ്ങളിലൊന്ന് തെരുവുനായ ശല്യമാണ്.വന്ധ്യംകരണ നടപടി എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി.
തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ നിർമാർജനം ചെയ്യുന്നതിനുമുള്ള ഏക പ്രായോഗിക പരിഹാരമാണ് വന്ധ്യംകരണം ചെയ്യൽ. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇത് വികസിപ്പിച്ചെടുത്തത്.
തദ്ദേശ സ്ഥാപനങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കാത്തതാണ് തെരുവുനായ്ക്കളുടെ എണ്ണം അനുദിനം വർധിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

