തളിപ്പറമ്പ് ∙ ബസ് സ്റ്റാൻഡിൽ മാസങ്ങളായി നാട്ടുകാരെയും നഗരസഭാ അധികൃതരെയും കുഴക്കിയ മാലിന്യപ്രശ്നത്തിന്റെ ഉറവിടം കണ്ടെത്താൻ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ സ്റ്റാൻഡിന് പിറകിലെ കെട്ടിടത്തിന്റെ കോൺക്രീറ്റ് തറ പൊളിച്ച് പരിശോധന ആരംഭിച്ചു. ബസ് സ്റ്റാൻഡ് ശുചിമുറികളുടെ പിറകിലെ കെട്ടിടത്തിന്റെ പിൻവശത്തുള്ള കോൺക്രീറ്റ് തറയാണ് നഗരസഭാ എൻജിനീയർ എസ്.സീനയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി പൊളിച്ച് പരിശോധന ആരംഭിച്ചത്.
കാഠിന്യമേറിയ കോൺക്രീറ്റ് ആയതിനാൽ ഡ്രില്ലർ ഉപയോഗിച്ചാണ് മാലിന്യം ഒഴുകിയെത്തുന്ന ഭാഗത്തുനിന്ന് പൊളിച്ചുതുടങ്ങിയത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവിടെ നിന്ന് നഗരസഭാ ശുചിമുറികളുടെ പിറകിലൂടെ ബസ് സ്റ്റാൻഡിലേക്ക് ശുചിമുറി മാലിന്യം ഒഴുകിയെത്തി തുടങ്ങിയത്. കടുത്ത ദുർഗന്ധം നിമിത്തം ശുചിമുറിയുടെ പിന്നിലുള്ള ഓട്ടോ സ്റ്റാൻഡിലും നിൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
ബസ് സ്റ്റാൻഡിലേക്ക് ഒഴുകിയെത്തുന്ന ശുചിമുറി മാലിന്യത്തിൽ ചവിട്ടി യാത്രക്കാർ നടക്കേണ്ട അവസ്ഥയുമായി.
ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോൾ നഗരസഭാ അധികൃതർ പരിശോധന നടത്തിയപ്പോൾ ബസ് സ്റ്റാൻഡിന് പിറകിലുള്ള കെട്ടിടങ്ങളുടെ ശുചിമുറികളിൽ നിന്നാണ് വരുന്നതെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
തുടർന്ന് ആരോഗ്യ വിഭാഗവും പരിശോധന നടത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ കെട്ടിട ഉടമകൾക്ക് നിർദേശം നൽകിയിരുന്നു.
തുടർന്ന് കുറച്ച് കാലം പ്രശ്നമുണ്ടായില്ലെങ്കിലും അടുത്ത കാലത്ത് വീണ്ടും ശുചിമുറി മാലിന്യം ബസ് സ്റ്റാൻഡിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ പരാതികളുമായി രംഗത്തെത്തി.
എന്നാൽ ഒരാൾ പൊക്കത്തിൽ കെട്ടിയുയർത്തിയ കോൺക്രീറ്റ് തറയുടെ ഉള്ളിൽ നിന്നാണ് മാലിന്യം ഇറങ്ങുന്നതെന്നതിനാൽ തിരക്കേറിയ ബസ് സ്റ്റാൻഡിൽ ഇത് പൊളിച്ച് നോക്കുക എളുപ്പമായിരുന്നില്ല. ഇതേതുടർന്നാണ് ജനങ്ങൾ പോയ ശേഷം രാത്രിയിൽ കെട്ടിട
ഉടമകളുടെയും സാന്നിധ്യത്തിൽ ഇവിടെ പൊളിച്ച് പരിശോധന ആരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

