ഇരിട്ടി ∙ അങ്ങാടിക്കടവ് അട്ടയോലി മലയിൽ കടുവയും കർഷകനും മുഖാമുഖം കണ്ട സംഭവത്തിൽ വനം വകുപ്പ് 4 ദിവസം തിരഞ്ഞിട്ടും കടുവയെ കണ്ടെത്തിയില്ല.
വനത്തിൽ നിന്ന് 2 കിലോമീറ്ററോളം അകലെയുള്ള വള്ളിക്കാവുങ്കൽ ഫിലിപ്പിന്റെ കൃഷിത്തോട്ടത്തിൽ സഹോദരൻ വള്ളിക്കാവുങ്കൽ അപ്പച്ചൻ കടുവയെ മുഖാമുഖം കണ്ടത്. വനംവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ പകുതി ഭക്ഷിച്ച നിലയിലുള്ള കാട്ടുപന്നിയുടെ മൃതാവശിഷ്ടങ്ങളും വന്യജീവിയുടെ കാൽപാടുകളും കണ്ടെത്തി.
ഇതേ തുടർന്ന് പ്രദേശത്ത് 2 ക്യാമറകൾ വനം വകുപ്പ് സ്ഥാപിക്കുകയും രാത്രി പട്രോളിങ് ഏർപ്പെടുത്തുകയും ചെയ്തു.
രണ്ട് ദിവസം ക്യാമറയിൽ ദൃശ്യങ്ങളൊന്നും പതിയാത്തിതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് വിപുലമായ പരിശോധനയും നടത്തിയെങ്കിലും തെളിവ് ലഭിച്ചില്ല. 28ന് 2 ക്യാമറകൾ കൂടി പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് സ്ഥാപിച്ചു.
4 ക്യാമറകളിലും ഡ്രോൺ പരിശോധനയിലും പെടാത്തതിനാൽ വന്യ ജീവി വനത്തിലേക്ക് തിരിച്ചുപോയിരിക്കാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. വനം വകുപ്പിന്റെ നിഗമനം പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം ആയില്ല.
ബോധവൽക്കരണ ക്ലാസ്
ചാലോട് ∙ അതിഥി തൊഴിലാളികൾക്ക് ശുചിത്വോത്സവത്തിന്റെ ഭാഗമായി ആയിപ്പുഴ ഗവ.
യുപി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ ഉദ്ഘാടനം ചെയ്തു.
പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.രഞ്ജിത്ത്, ജെഎച്ച്ഐ കെ.സുശാന്ത് എന്നിവർ ക്ലാസെടുത്തു.
അംഗങ്ങളായ സി.കെ.സുരേഷ് ബാബു, കെ.സഫൂറ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]