ചെറുപുഴ∙ മലയോര മേഖലയിൽ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിൽ തേജസ്വിനിപ്പുഴയും തിരുമേനിപ്പുഴയും കരകവിഞ്ഞൊഴുകി. പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ പലയിടത്തും കൃഷിയിടങ്ങൾ വെള്ളത്തിലായി. ചെറുപുഴ, പാണ്ടിക്കടവ്, മുളപ്ര, കോലുവള്ളി, വയലായി ഭാഗങ്ങളിലെ കൃഷിയിടങ്ങളിലാണു വെള്ളം കയറിയത്. റോഡിൽ വെള്ളം കയറിയതിനെത്തുടർന്നു ചിലയിടങ്ങളിൽ ഗതാഗത തടസ്സവും ഉണ്ടായി.
കർണാടക വനത്തിലുണ്ടായ ശക്തമായ മഴയാണ് തേജസ്വിനിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. കനത്ത മഴയിൽ റോഡിലേക്ക് കല്ലുകൾ ഇടിഞ്ഞു വീണു.
ചെറുപുഴ- മുതുവം റോഡിൽ മുളപ്ര ഭാഗത്താണ് രാത്രി കല്ലിടിഞ്ഞു വീണത്. സംഭവസമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
മുളപ്ര തടയണയിൽ വെള്ളംകയറി; വലഞ്ഞ് യാത്രക്കാർ
ചെറുപുഴ∙ കനത്ത മഴയെ തുടർന്നു മുളപ്ര തടയണ വെള്ളത്തിനടിയിലായി. ഒട്ടേറെ വാഹനങ്ങളും നൂറുകണക്കിനാളുകളും ദിവസവും യാത്ര ചെയ്യുന്ന മുളപ്ര തടയണ വെള്ളത്തിൽ മുങ്ങിയതോടെ മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലെ യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്.
തിരുമേനിപ്പുഴയുടെ മുളപ്ര ഭാഗത്തു നിർമിച്ച തടയണയ്ക്ക് ഉയരം കുറവാണ്.
വളരെ പെട്ടെന്നു തടയണയുടെ മുകളിൽ വെള്ളം കയറും. പഴയ തടയണ പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കാൻ പണം അനുവദിച്ചിട്ടു വർഷങ്ങളായെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
പുഴയുടെ അക്കരെ ഭാഗത്തുള്ള വിദ്യാർഥികൾ തടയണ കടന്നു വേണം പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്താൻ. തടയണയ്ക്കു മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ രാവിലെ കുട്ടികളെ പുഴ കടത്തിവിടാനും വൈകിട്ടു തിരികെകൊണ്ടുവരാനും രക്ഷിതാക്കൾ പാലത്തിനു സമീപം കാത്തുനിൽക്കേണ്ട
സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]