
വൈദ്യുതി മുടങ്ങും
മാഹി∙ ചെറുകല്ലായി, ഫ്രഞ്ച് പെട്ടിപ്പാലം, റെയിൽവേ ലൈൻ ഭാഗങ്ങളിൽ മരങ്ങൾ മുറിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 3 വരെ മാഹി കോളജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
ഓട്ടോറിക്ഷ പണിമുടക്ക്
കൂത്തുപറമ്പ് ∙ നഗരത്തിലെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ നാളെ പണിമുടക്കുന്നു. രാവിലെ 10 മുതൽ 12 വരെയാണ് സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കുന്നത്.
കെപിഎംസി നമ്പറില്ലാതെ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുക, സമാന്തരമായി സർവീസ് നടത്തുന്ന കോൾ ടാക്സികളെ നിയന്ത്രിക്കുക, നിർദിഷ്ട പാർക്കിങ് കേന്ദ്രങ്ങൾക്ക് പുറമേ പാർക്കിങ് സംവിധാനമൊരുക്കി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പോളിടെക്നിക് സ്പോട് അഡ്മിഷൻ
പയ്യന്നൂർ ഗവ.
റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ ഒന്നാംവർഷ കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 31ന് നടക്കും. 9895019821.
നടുവിൽ ഗവ. പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട് അഡ്മിഷൻ 31ന് രാവിലെ 10ന് കോളജിൽ നടക്കും.
0460 2251033
നോർക്ക റൂട്സ് അദാലത്ത്
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സ് നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് 11ന് രാവിലെ 10 മുതൽ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. www.norkaroots.org
സ്കോളർഷിപ്
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ പ്ലസ് വൺ മുതൽ പിജി വരെയും പ്രഫഷനൽ, ഡിപ്ലോമ കോഴ്സുകളും പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
www.peedika.kerala.gov.in
ഫാർമസിസ്റ്റ് അഭിമുഖം
പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ഓഗസ്റ്റ് 4ന് രാവിലെ 10ന് പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും.
0490 2382710.
സായ് കേന്ദ്രത്തിൽ പ്രവേശനം
തലശ്ശേരി സായ് കേന്ദ്രത്തിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഇനത്തിൽ 10 മുതൽ 13 വയസ്സുവരെയുള്ള പെൺകുട്ടികളെ റസിഡൻഷ്യൽ സ്കീമിലേക്കു തിരഞ്ഞെടുക്കുന്നു. ഓഗസ്റ്റ് 2ന് രാവിലെ 8ന് കേന്ദ്രത്തിൽ എത്തണം.
0490–2324900, 9969121356. ഖോഖൊ ടീം ∙ തിരുവന്തപുരം ആറ്റിങ്ങലിൽ സംസ്ഥാന ഖോഖൊ അസോസിയേഷൻ നടത്തുന്ന കിഡ്സ് ഖോഖൊ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട
ജില്ലാ ടീം തിരഞ്ഞെടുപ്പ് നാളെ 2നു തായിനേരി എസ്എബിടിഎം എച്ച്എസ്എസിൽ നടക്കും.17.08.2014നോ ശേഷമോ (അഞ്ചാം ക്ലാസ് വരെ) ജനിച്ചവരായിരിക്കണം. 94954 58799, 82818 10609.
സീറ്റൊഴിവ് നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം കോ ഓപ്പറേഷൻ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം, എംഎസ്സി കംപ്യൂട്ടർ സയൻസ്, എം കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 8547005059.
ഡിപ്ലോമ
കണ്ണൂർ എൽബിഎസ് സ്കിൽ സെന്ററിന് കീഴിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് നാളെ വരെ അപേക്ഷിക്കാം. 8848
ഫോളോവർ
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ സ്വീപ്പർ, കുക്ക് തസ്തികകളിലെ 4 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ക്യാംപ് ഫോളോവർമാരെ നിയമിക്കുന്നു.
നാളെ രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അഭിമുഖം. [email protected] …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]