പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലം പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു കണ്ണൂർ– പഴയങ്ങാടി റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് (മാർച്ച് 30) പണിമുടക്കും. സംയുക്ത ബസ് തൊഴിലാളി യൂണിയൻ നേതൃത്വത്തിലാണ് ആദ്യം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് സമരത്തിൽ നിന്നു സിഐടിയു തൊഴിലാളികൾ പിന്മാറി.
മുഴുവൻ ബസ് തൊഴിലാളികളും ഇന്ന് പണിമുടക്കുമെന്നു എസ്ഡിടിയു നേതാക്കൾ അറിയിച്ചു.
പാപ്പിനിശ്ശേരി മേൽപാലം അടച്ചിട്ടതിനാൽ കഴിഞ്ഞ 2 മാസമായി യാത്രക്കാരും ബസ് തൊഴിലാളികളും ഏറെ പ്രയാസം നേരിടുന്നതായി പരാതിപ്പെട്ടു. ഇരിണാവ് റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതിനാൽ കൃത്യസമയം പാലിക്കാൻ കഴിയുന്നില്ല.
ഇടുങ്ങിയ ബദൽ റോഡുകൾ വഴി ചരക്കുവാഹനങ്ങളടക്കം കടന്നുവരുന്നതും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഒരു മാസം കൊണ്ടു പണി പൂർത്തിയാക്കുമെന്ന് അറിയിച്ചാണ് പാപ്പിനിശ്ശേരി മേൽപാലം അടച്ചിട്ടത്.
യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തിയാക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

