കണ്ണൂർ ∙ ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണവം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷഫാത്ത് മുബാറക്കിനെയാണ് ചൊക്ലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാസം മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജ് കണ്ടെത്തിയിരുന്നു. ഫ്രിഡ്ജിന്റെ സീരിയൽ നമ്പറിൽ നിന്ന് തലശ്ശേരിയിലെ കടയിൽനിന്നാണ് വാങ്ങിയതെന്ന് മനസ്സിലായി.
വാങ്ങിയത് ഒരു ചെങ്കൽ ക്വാറി ഉടമയാണെന്നും കണ്ടെത്തി.
വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലീസുകാരൻ ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പണം തിരികെ നൽകി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇതും വിജിലൻസ് തെളിവായെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലംമാറ്റത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് സ്ഥലം മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

