കാഞ്ഞങ്ങാട് ∙ ഇത്യോപ്യൻ കലാകാരന്മാരുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപം പ്രദർശനം തുടരുന്നു. ഡിസംബർ 15ന് സമാപിക്കും. 1920ലാണ് ഗ്രാന്റ് ബോംബെ സർക്കസിന് ഇന്ത്യയിൽ പ്രാരംഭം കുറിച്ചത്. സർക്കസ് കുലപതിയും വൈറ്റ് വേ, ഹിന്റ് ലയൺ എന്നീ സർക്കസുകളുടെ സ്ഥാപകനുമായ കെ.എം.കുഞ്ഞിക്കണ്ണൻ ഗ്രൂപ്പ് അംഗങ്ങളോടൊപ്പം 1947ൽ ഗ്രാൻഡ് സർക്കസിൽ ചേർന്നതോടെ പുതിയ കമ്പനിയുടെ പേര് ഗ്രേറ്റ് ബോംബെ സർക്കസ് എന്നാക്കി.
1953ൽ കെ.എം.
കുഞ്ഞിക്കണ്ണന്റെ നിര്യാണ ശേഷം അദ്ദേഹത്തിന്റെ മരുമകൻ കെ.എം. ബാലഗോപാലൻ ഗ്രേറ്റ് ബോംബെ സർക്കസിന്റെ പാർട്ണറായി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബോംബെ സർക്കസ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസ് കമ്പനിയായി വളർന്നു.
ഇത്യോപ്യൻ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്വിമ്മിങ് ബീം അക്രോബാറ്റിക്, ഡയാബോളോ, റോളർ ബാലൻസ്, ക്ലബ്സ് ജഗ്ലിങ് എന്നിവയാണ് പ്രധാന ഇനങ്ങൾ. മലർന്നു കിടന്ന് ഉയർത്തിപ്പിടിച്ച കാൽപ്പാദത്തിൽ ഘടിപ്പിച്ച സ്റ്റാൻഡിലെ തട്ടുകളിലേക്കും അവിടുന്ന് ബാസ്കറ്റിലേക്കും നേപ്പാൾ സ്വദേശി കൂനം ലാമ പന്തുകൾ തട്ടുമ്പോൾ തമ്പിൽ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു.
മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മറ്റൊരുആകർഷണം.
ഡോഗ്സ് അക്രോബാറ്റ്, ഡെന്റൽ ബാലൻസ്, ബാലൻസ് ഇൻ ട്രപ്പീസ് തുടങ്ങിയവയുമുണ്ട്.
റ1മണി, 4മണി, 7മണി എന്നിങ്ങനെ ദിവസേന മൂന്ന് പ്രദർശനങ്ങളാണുള്ളത്. അഡ്വാൻസ് ബുക്കിങ്ങിന്: 8893606308, 8921628262, … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

