ഇരിട്ടി ∙ ദേശീയ കടുവ കണക്കെടുപ്പ് 2026 ഡിസംബർ 1 മുതൽ 8 വരെ നടത്തും. ആറളം വന്യജീവി സങ്കേതത്തിൽ കണക്കെടുപ്പ് നടത്തുന്നവർക്കു പരിശീലനം നൽകി.
കടുവകളുടെ എണ്ണം കണക്കാക്കാൻ വേണ്ടി രാജ്യവ്യാപകമായി നടത്തുന്ന 6–ാമത് കണക്കെടുപ്പാണിത്. പൂർണമായും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണു ഈ വർഷം കണക്കെടുപ്പ് നടത്തുന്നത്.
ലോകത്തെ ഏറ്റവും ശാസ്ത്രീയമായ കടുവ കണക്കെടുപ്പുകളിൽ ഒന്നാണ് ഇന്ത്യയിൽ നടക്കുന്നതെന്നു വനം വകുപ്പ് അറിയിച്ചു.
ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ 7 ബ്ലോക്കുകളിലായി നടത്തുന്ന കണക്കെടുപ്പിൽ കടുവകളുടെ എണ്ണം കണക്കാക്കുന്നതിനൊപ്പം മറ്റു മാംസഭോജികളുടെയും സസ്യഭോജികളുടെയും സാന്നിധ്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയവയും ശാസ്ത്രീയമായി വിലയിരുത്തും. പരിശീലനം ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ചു.
പറമ്പിക്കുളം ടൈഗർ റിസർവ് ലീഡ് വൈൽഡ് ലൈഫ് മോണിറ്ററിങ് എക്സ്പർട്ട് ബാലസുബ്രഹ്മണ്യൻ, കാസർകോട് റേഞ്ച് ഓഫിസർ വിനോദ് കൽപ്പറ്റ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഹാഷിഫ് എന്നിവർ നേതൃത്വം നൽകി. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ ബിഎസ്സി ഫോറസ്ട്രി വിദ്യാർഥിനികൾ ഉൾപ്പെടെ 35 പേർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

