കണ്ണൂർ ∙ പിഎം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യുഡിഎസ്എഫ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായി വന്ന യുഡിഎസ്എഫ് പ്രവർത്തകർ കാൽടെക്സ് ജങ്ഷനിൽ ദേശീയ പാത ഉപരോധിക്കുകയായിരുന്നു.
പിരിഞ്ഞു പോകാൻ തയാറാകാതിരുന്ന യുഡിഎസ്എഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാന വ്യാപകമായി യുഡിഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നുവെന്നും കെഎസ്യു അവകാശപ്പെട്ടു.കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

