
കോലുവള്ളി ∙ റോഡരികിലെ ചെളിയും വെള്ളക്കെട്ടും യാത്രക്കാർക്കു ദുരിതമാകുന്നു. ചെറുപുഴ-ജോസ്ഗിരി റോഡിന്റെ വയലായി ഭാഗത്തു രൂപപ്പെട്ട
ചെളിയും വെള്ളക്കെട്ടുമാണു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. റോഡിൽ ചെളിയും വെള്ളക്കെട്ടും കെട്ടി നിൽക്കുന്നതിനാൽ ഈ ഭാഗത്തുകൂടി കാൽനടയാത്ര പോലും പ്രയാസമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്ര വാഹന യാത്രക്കാരുടെ ദേഹത്തു ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
ചെറിയ വാഹനങ്ങളിൽ മരത്തടിയെത്തിച്ചു റോഡരികിൽ ഇറക്കിയിടുകയും പിന്നീടു വലിയ വാഹനങ്ങൾ വന്നുകൊണ്ടുപോകുന്നതുമാണു റോഡരികിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടാൻ കാരണം.
മഴവെള്ളം ഒഴുകി പോകാൻ ലക്ഷങ്ങൾ ചെലവഴിച്ച് ഓവുചാൽ നിർമിച്ചിട്ടുണ്ട്. എന്നാൽ മരത്തടിയും മണ്ണും ഓവുചാലിൽ കിടക്കുന്നതുമൂലം മഴവെള്ളം ഒഴുകി പോകുന്നില്ല.
ഇതും റോഡിലെ വെള്ളക്കെട്ടിനു കാരണമാണ്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അരികിൽ അനധികൃതമായി മരത്തടി ഇറക്കിയിടുന്നവർക്ക് എതിരെ കർശന നടപടി വേണമെന്നാണു ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]