തലശ്ശേരി ∙ തലശ്ശേരി ഗവ. ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകന് കുത്തേറ്റു.
ഐആർപിസി വൊളന്റിയർ കെ.പി.വത്സരാജിനെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശി സച്ചിൻ ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഫാർമസിക്ക് സമീപം ബഹളമുണ്ടാക്കിയ സച്ചിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ സർജിക്കൽ ബ്ലേഡ് കൊണ്ട് വയറിന് കുത്തേൽക്കുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം. പരുക്കേറ്റ വത്സരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

