പാൽചുരം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ കൊട്ടിയൂർ പാൽചുരം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ബോയ്സ് ടൗണിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി നിലച്ചത്. ഇതോടെ വാഹനങ്ങൾ പേരിയ–നിടുംപൊയിൽ വഴി തിരിച്ചുവിടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് പാൽചുരത്തിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. നിലവിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അതേസമയം, മഴ കനത്താൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുകയാണ്. കഴിഞ്ഞവർഷം പേര്യ ചുരം ഇടിഞ്ഞുപോയതിനെത്തുടർന്ന് മാസങ്ങളോളം ഗതാഗതം പൂർണമായി നിലച്ചിരുന്നു.