
താഴ്ന്ന ഭാഗത്തുനിന്ന് ഉയർന്ന സ്ഥലത്തേക്ക് വെള്ളം ഒഴുക്കിവിടാൻ ഓവുചാൽ നിർമിച്ച് പിഡബ്ല്യുഡി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിവെള്ളൂർ ∙ താഴ്ന്ന ഭാഗത്തുനിന്ന് ഉയർന്ന സ്ഥലത്തേക്ക് വെള്ളം ഒഴുക്കിവിടാനുള്ള അപൂർവ ഓവുചാൽ ഒരുക്കി നാട്ടുകാരെ അതിശയിപ്പിച്ച് അധികൃതർ.ഓണക്കുന്നിലാണ് ഓവുചാൽ നിർമാണത്തിൽ അബദ്ധം പറ്റിയത്. കരിവെള്ളൂർ ബസാറിൽ നിന്ന് ഓണക്കുന്നിലേക്ക് വെള്ളം ഒഴുകിപോകാൻ ഓവുചാൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ വെള്ളം ഓണക്കുന്നിൽനിന്ന് കുപ്പിതോട്ടിലേക്കുള്ള ഓവുചാലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. എന്നാൽ കരിവെള്ളൂരിൽ നിന്നുള്ള ഓവുചാലിനേക്കാൾ രണ്ടടി ഉയരമുണ്ട് ഓണക്കുന്നിലെ ഓവുചാലിന്.
ഓണക്കുന്നിൽ നിന്ന് ഓവുചാൽ നിർമിക്കുമ്പോൾ കരിവെള്ളൂരിൽനിന്നു വരുന്ന ഓവുചാലിന്റെ ഉയരം അധികൃതർ ശ്രദ്ധിക്കാത്തതാണ് അബദ്ധത്തിന് കാരണമായത്. താഴ്ന്ന ഭാഗത്തുനിന്ന് ഉയർന്ന ഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകില്ലെന്ന തിരിച്ചറിവില്ലാതെയാണ് പിഡബ്ല്യുഡി ഓണക്കുന്നിൽ നിന്നുള്ള ഓവുചാൽ നിർമാണം ആരംഭിച്ചത്. ആദ്യ മഴയിൽ തന്നെ ഇവിടെ വെള്ളം കെട്ടിക്കിടക്കാനും തുടങ്ങി. മഴക്കാലത്ത് ഇത് പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകും. ഓവുചാലിന്റെ നിർമാണം പകുതിയിലധികവും പൂർത്തിയായി. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയ കാരണം നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്.