തളിപ്പറമ്പ് ∙ ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതാകുകയായിരുന്നു.
കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടുകയായിരുന്നു.
കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾ കടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങി.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെയും സഹായത്തോടെ വാഹനം വലിച്ചുകയറ്റി. സീനിയർ ഫയർ റെസ്ക്യു ഓഫിസർ ഇൻചാർജ് അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

