കണ്ണൂർ ∙ ഉത്തരകേരള വള്ളുവൻകടവ് വള്ളംകളി ജലോത്സവത്തിൽ 25 പുരുഷന്മാരുടെ വിഭാഗത്തിൽ വയൽക്കര വെങ്ങാടും 15 പേരടങ്ങുന്ന പുരുഷന്മാരുടെയും വനിതകളുടെയും വിഭാഗത്തിൽ പാലിച്ചോൻ അച്ചാംതുരുത്തിയും ജേതാക്കളായി. 25 പുരുഷന്മാരുടെ വിഭാഗത്തിൽ പാലിച്ചോൻ അച്ചാംതുരുത്തി രണ്ടാം സ്ഥാനവും ന്യു ബ്രദേഴ്സ് മൂന്നാം സ്ഥാനവും നേടി. 15 പുരുഷന്മാരുടെ ഇനത്തിൽ ന്യു ബ്രദേഴ്സ് മയ്യിച്ച രണ്ടാം സ്ഥാനവും എകെജി മയ്യിച്ച മൂന്നാം സ്ഥാനവും 15 വനിതകളുടെ വിഭാഗത്തിൽ വയൽക്കര വെങ്ങാട് രണ്ടാം സ്ഥാനവും വയൽക്കര മയ്യിച്ച മൂന്നാം സ്ഥാനവും നേടി.
കെ.വി.സുമേഷ് എംഎൽഎ ജലോത്സവം ഉദ്ഘാടനം ചെയ്തു.
നടി സൗപർണിക സുഭാഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.രമേശൻ അധ്യക്ഷത വഹിച്ചു.
എ.അച്യുതൻ, പി.ശ്രുതി, രാജൻ അഴീക്കോടൻ, ഡോ.കെ.വി.മുരളി മോഹൻ എന്നിവർ പ്രസംഗിച്ചു. സമാപനച്ചടങ്ങ് ഉദ്ഘാടനവും സമ്മാനവിതരണവും കെ.സുധാകരൻ എംപി നിർവഹിച്ചു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ.എൻ.മുസ്തഫ, സി.കെ.പത്മനാഭൻ, കെ.ബൈജു, എം.പി.മോഹനാംഗൻ, അഷ്കർ കണ്ണാടിപ്പറമ്പ്, പി.രാമചന്ദ്രൻ, അബ്ദുൽ വഹാബ്, പി.ദാമോദരൻ, ടി.ഗംഗാധരൻ, രാജൻ അഴീക്കോടൻ എന്നിവർ പ്രസംഗിച്ചു.വനിതകളുടെ വള്ളങ്ങളിൽ ഒന്ന് ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ മറിഞ്ഞു.
ആഴം കുറഞ്ഞ ഭാഗത്തായതിനാൽ മത്സരാർഥികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനാംഗങ്ങളും വോളന്റിയർമാരും രക്ഷാപ്രവർത്തനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

