കണ്ണാടിപറമ്പ്∙ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പുലൂപ്പിക്കടവ് പരിസരങ്ങളിൽ തെരുവുനായ്ക്കൾ ആളുകൾക്ക് ഭീഷണിയാകുന്നു. പത്തിലേറെ നായ്ക്കളാണ് ഇവിടെ ആളുകൾക്കു ഭീഷണിയാകുന്നത്.
റോഡിലൂടെ അലഞ്ഞുതിരിയുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാർക്കു സ്ഥിരം ശല്യമാകുകയാണ്. നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
പ്രഭാതസഞ്ചാരം നടത്തുന്നവർക്കും നായ്ക്കൾ ഭീഷണിയാണ്.
പുലൂപ്പി പാലത്തിനു സമീപം കണ്ണൂർ കോർപറേഷൻ ഭാഗത്ത് പുഴയോരത്ത് മാലിന്യങ്ങൾ തള്ളുന്നതാണ് നായശല്യത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]