
കണ്ണൂർ ∙ കാൽടെക്സിൽ ലോറിയിൽനിന്ന് ഓയിൽ റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് പിന്നാലെ വന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീണു. ഗാന്ധിസർക്കിളിൽ പിന്നാലെവന്ന വാഹനങ്ങൾ പതിയെയാണ് ഓടിയിരുന്നത് എന്നതിനാൽ യാത്രക്കാരൻ അപായത്തിൽനിന്ന് ഒഴിവായി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പിന്നീട് അതുവഴി കടന്നുവന്ന ബൈക്ക് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകിയശേഷമാണ് അപകടഭീതി ഒഴിഞ്ഞത്.
മത്സ്യലോറികളിൽ നിന്നുള്ള മലിനജലവും ഭീഷണി
∙ മത്സ്യം കൊണ്ടുപോകുന്ന ലോറികളിൽനിന്ന് പൈപ്പ് വഴി കൊഴുത്ത മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതും ചെറിയ വാഹനങ്ങൾ തെന്നിവീഴുന്നതിന് കാരണമാകുന്നുണ്ട്.
ഇത്തരം ലോറികളുടെ പിന്നിൽ സ്ഥാപിച്ച ടാങ്കുകളിൽനിന്ന് ഒന്നിൽ കൂടുതൽ പൈപ്പുകൾ ഉപയോഗിച്ചാണ് മലിനജലം ഒഴുക്കി വിടുന്നത്.റോഡിലെ മലിനജലം കാരണം ദിവസങ്ങളോളം അസഹനീയ ദുർഗന്ധവുമുണ്ട്.മുൻപ് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ പൊലീസ് കർശനനടപടികൾ എടുത്തിരുന്നെങ്കിലും ഇപ്പോഴില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]