
കണ്ണൂർ ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം
∙ മട്ടന്നൂർ-ഇരിക്കൂർ റോഡിന്റെ പുഴയോടു ചേർന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി ഇന്റർലോക്ക്, കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എപ്ലസ്: കാഷ് അവാർഡിന് അപേക്ഷിക്കാം
∙ ചൊവ്വ കോഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പ്രവർത്തനപരിധിയായ എളയാവൂർ, ചേലോറ, വലിയന്നൂർ, എടക്കാട്, കടമ്പൂര്, മുഴപ്പിലങ്ങാട് വില്ലേജ് പരിധിയിലും കോർപറേഷനിലെ 44ാം ഡിവിഷനിലും സ്ഥിരതാമസക്കാരായവരിൽ പൊതുവിദ്യാലയങ്ങളിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കുള്ള സിൽവർ ജൂബിലി കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 7ന് ഉച്ചയ്ക്ക് 2നു മുൻപ് ബാങ്ക് ഓഫിസിൽ എത്തണം. ഫോൺ: 2727311, 2727315, 9567183045.
മദ്രസ അധ്യാപക ക്ഷേമനിധി: തീയതി മാറ്റി
∙ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനും ഇന്ന് തലശ്ശേരിയിൽ നടത്താനിരുന്ന, കാസർകോട് റീജനിലെ ഭവനവായ്പാ ഗുണഭോക്താക്കളുടെ ബോധവൽക്കരണ പരിപാടി മാറ്റിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ : 0495 2966577
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
∙ അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് എസ്എസ്എൽസി പാസായ, 18 വയസ്സ് പൂർത്തിയായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999704
പോളിടെക്നിക് ലാറ്ററൽ എൻട്രി
∙ കല്യാശ്ശേരി ഇ.കെ.നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ 2025-26 വർഷത്തെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 30ന് അകം ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.polyadmission.org/let
ത്രിവത്സര ഡിപ്ലോമ
∙ കല്യാശ്ശേരി ഇ.കെ.നായനാർ മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ബയോമെഡിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org.
അധ്യാപക ഒഴിവ്
∙ പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. 29ന് 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും∙ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ് തസ്തികയിൽ അധ്യാപക നിയമനത്തിന് 30ന് 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും∙ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതം, ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30നു രാവിലെ പത്തിന് സ്കൂൾ ഓഫിസിൽ.∙ മലപ്പട്ടം എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്സ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്സ്, ഇംഗ്ലിഷ് എന്നീ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും.
വാർഡൻ നിയമനം
∙ അഴീക്കൽ റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വാർഡൻ (യോഗ്യത: ബിരുദം), കെയർ ടേക്കർ (യോഗ്യത: ബിരുദം, ബിഎഡ്) തസ്തികകളിലേക്ക് 30ന് 11ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
അധ്യാപക നിയമനം
തളിപ്പറമ്പ് ∙ ടഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മലയാളം, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തും. അഭിമുഖം നാളെ 10.30 ന്.ശ്രീകണ്ഠപുരം∙ കൊയ്യം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, മലയാളം, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കു ഹയർസെക്കൻഡറി അധ്യാപകരെ നിയമിക്കനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.