ഇരിട്ടി ∙ കുടുംബശ്രീ ജില്ലാ മിഷന്റെയും ആറളം കുടുംബശ്രീ പട്ടിക വർഗ പ്രത്യേക പദ്ധതി പ്രവർത്തകരുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ആറളം ഫാമിൽ ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതിക്ക് തുടക്കമായി. വളയംചാലിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.വി.ജയൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം സ്പെഷൽ പ്രോജക്ട് കോഓർഡിനേറ്റർ പി.സനൂപ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വിജിത്, ആറളം പഞ്ചായത്ത് അംഗം മിനി ദിനേശൻ, സുമ ദിനേശൻ, ടിആർഡിഎം സൈറ്റ് മാനേജർ സി.ഷൈജു, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിതീഷ് കുമാർ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ,
സിന്ധു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഉപജീവന പദ്ധതികളുടെ ഭാഗമായി തയ്യൽ മെഷീൻ – 9, കിയോസ്ക് – 4, 4 ആടിനെ വീതം – 26 യൂണിറ്റ്, പോത്ത്കൂട്ടി – 30 യൂണിറ്റ്, കോഴിയും കൂടും – 20 യൂണിറ്റ് എന്നിങ്ങനെ സംരംഭകർക്ക് വിതരണം ചെയ്തു. 25 ലക്ഷം രൂപയാണു പദ്ധതി നിർവഹണത്തിനായി ചെലവഴിക്കാവുന്ന തുക. ആറളം ഫാമിലെ 6 ബ്ലോക്കുകളിലെയും വീടുകളിലും 2 വർഷത്തിനകം ഒരു സംരംഭങ്ങളും തുടങ്ങുകയാണ് ലക്ഷ്യം.
ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രമായി ആറളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കൃഷിയെ പുത്തൻ സാങ്കേതിക വിദ്യകളും അത്യുൽപാദന ശേഷിയുള്ള വിത്തുകളും നൽകി കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിച്ചു കൂടുതൽ പേർക്ക് തൊഴിൽ നൽകാനുള്ള നടപടികളാണു ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.
തുടങ്ങുന്ന സംരംഭങ്ങൾ
കാർഷിക മേഖല, സ്വയം തൊഴിൽ, ചെറു സംരംഭങ്ങൾ, തേൻ കൃഷി, കേരള ചിക്കൻ ഫാം, പുൽത്തൈലം യൂണിറ്റ്, കുട
നിർമാണ യൂണിറ്റ്, പുസ്തക നിർമാണ യൂണിറ്റ്, വള നിർമാണം, വിത്തുൽപാദനം, ചെറു ധാന്യ കൃഷികൾ, ആഭരണ നിർമാണം, ആയുർവേദ മരുന്ന് യൂണിറ്റ്, തനതു ഭക്ഷ്യ വിഭവങ്ങളുമായി ആറളം സ്പെഷൽ കാറ്ററിങ് യൂണിറ്റ്, മുട്ട കോഴി വളർത്തൽ, പന്നി പരിപാലനം
നിലവിൽ 55 സംരംഭങ്ങൾ
ആറളം ഫാമിൽ കർഷക ജെഎൽജി ഗ്രൂപ്പുകളും ആദി കുട
നിർമാണ യൂണിറ്റുകളും ബ്രിജ് കോഴ്സ് സെന്ററുകളും പുൽത്തൈലം നിർമാണ യൂണിറ്റ്, വ്യക്തിഗത സംരംഭങ്ങൾ , കുടുംബശ്രീ എത്നിക് കന്റിൻ, കൊക്കോസ് വെളിച്ചെണ്ണ മിൽ എന്നിവയും ഉൾപ്പെടെ 55 സംരംഭങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ആദി കുട
നിർമാണ യൂണിറ്റ് ഉൽപാദിപ്പിക്കുന്ന കുടകൾ വിപണിയിൽ ലഭ്യമാണ്. കേരള എക്സൈസ് വിമുക്തി മിഷനുമായി ചേർന്നു ആറളം മേഖലയിലെ ഉദ്യോഗാർഥികൾക്കു സൗജന്യ പിഎസ്സി പരിശീലനവും നൽകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]