കൊടുവള്ളി∙ പൈപ്പ് പൊട്ടി ശുദ്ധജലം റോഡിൽ പാഴാകുന്നു. ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല.
ഉയർന്ന പ്രദേശമായതിനാൽ പല വീടുകളിലും കിണറുകൾ ഇല്ല. ഇവരെല്ലാം ജലഅതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വീടുകളിൽ വെള്ളം കിട്ടാതെ ജനം വലയുമ്പോഴാണ് പൊട്ടിയ പൈപ്പിൽ നിന്ന് റോഡിലേക്ക് പുഴ കണക്കെ വെള്ളം ഒഴുകി റെയിൽവേ ട്രാക്കിലേക്ക് പതിക്കുന്നത്.
വെള്ളം ഒഴുകി സമീപത്തെ റോഡ് ചെളി നിറഞ്ഞതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കും സമീപത്തെ വീട്ടുകാർക്കും നടന്നുപോവുന്നതിനും പ്രയാസം നേരിടുന്നതായി പരാതി ഉയർന്നു. പൈപ്പ് പൊട്ടിയ വിവരം യഥാസമയം ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]