
കണ്ണൂർ ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 28, 31 തീയതികളിൽ
ഇരിട്ടി∙ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന 28, 31 തീയതികളിൽ കീഴൂർ കുന്നിലുള്ള വാഹന പരിശോധന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ അറ്റകുറ്റ പണികൾക്ക് ശേഷം എല്ലാ ഒറിജിനൽ രേഖകളുമായി രാവിലെ 9 മണി മുതൽ നടക്കുന്ന പരിശോധനയിൽ ഹാജരാവണമെന്നു ആർടിഒ അറിയിച്ചു. റജിസ്ട്രേഷൻ നമ്പർ 1 മുതൽ 5000 വരെയുള്ള വാഹനങ്ങൾ 28നും 5001 മുതൽ 9999 വരെയുള്ള വാഹനങ്ങൾ 31നുമാണ് ഹജരാവേണ്ടത്. പരിശോധന നടത്തി സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ 2 മുതൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
മട്ടന്നൂർ ∙ മട്ടന്നൂർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ് (ജൂനിയർ) കൊമേഴ്സ് (ജൂനിയർ) താൽക്കാലിക അധ്യാപക നിയമനത്തിന് ജൂൺ 9ന് 11.30ന് ഇന്റർവ്യൂ നടത്തും.
മട്ടിണി ∙ ആശാൻ മെമ്മോറിയൽ എഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 29ന് 11ന് സ്കൂളിൽ നടക്കും.
ഇന്ന് അവധി
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു പ്രവർത്തിക്കരുതെന്ന് കലക്ടർ അറിയിച്ചു.
അഭിമുഖം മാറ്റി
കണ്ണൂർ ∙ ജില്ലയിലെ സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ പ്രവേശനത്തിന് ഇന്ന് നടത്താനിരുന്ന അഭിമുഖം പ്രതികൂല കാലാവസ്ഥമൂലം നാളത്തേക്ക് മാറ്റിവച്ചു.
കണ്ണൂർ ജില്ലാ
ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.കൃഷ്ണ നായിക്
∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ ഇഎൻടി– ഡോ.സുഷമ
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത
∙ സ്കിൻ– ഡോ.ജയേഷ്
∙ സൈക്യാട്രി– ഡോ.വിന്നി
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ എൻസിഡി– ഡോ.വിമൽരാജ്
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്
∙ കാർഡിയോളജി– ഡോ.നവനീത്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ: ഓങ്കോളജി,
പെയിൻ & പാലിയേറ്റീവ്, നെഫ്രോളജി, ജനറൽ സർജറി.
ഗതാഗതം നിരോധിച്ചു
കണ്ണൂർ∙ ശക്തമായ കാറ്റിലും മഴയിലും കണ്ണൂർ കോട്ടയ്ക്ക് സമീപം പാർക്കിങ് സ്ഥലത്ത് മരം പൊട്ടി വീണ് വാഹനങ്ങൾക്ക് കേടു പറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് 5നാണ് സംഭവം. ചേനോളി കോ.ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് റോഡിൽ കുഴി രൂപപ്പെട്ടു. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
അധ്യാപകർ
ചെറുപുഴ ∙ തിരുമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28ന് രാവിലെ 10ന് .
ചെറുപുഴ ∙ ഇടവരമ്പ് ഗവ.എൽപി സ്കൂളിൽ പ്രീപ്രൈമറി അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11ന്.
കോറോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 28ന് 10.30ന് സ്കൂൾ ഓഫിസിൽ.
ഓവർസീയർ
ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ എസ്ടി വിഭാഗത്തിൽ ഒരു ഓവർസീയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ത്രിവത്സര സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ദ്വിവൽസര ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻജിനീയറിങ്. അഭിമുഖം 30ന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ.