ചെറുപുഴ ∙ റോഡ് തകർന്നു തരിപ്പണമായതോടെ വാഹനഗതാഗതം ദുസ്സഹമായി മാറി. മലയോര മേഖലയിലെ രാജഗിരി-ജോസ്ഗിരി റോഡ് തകർന്നതോടെയാണു വാഹന ഗതാഗതം ദുസ്സഹമായത്.
ഏതാനും കെഎസ്ആർടിസി ബസുകൾ മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. മറ്റു സമയങ്ങളിൽ ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചാണു നാട്ടുകാരുടെ യാത്ര.
റോഡ് നിറയെ കുഴികൾ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങൾക്ക് ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
രാജഗിരിയിലെ ക്വാറികളിൽനിന്നു നിർമാണ സാമഗ്രികളുമായി ലോറികൾ തലങ്ങും വിലങ്ങും ഓടിയതാണു റോഡിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നു നാട്ടുകാർ പറഞ്ഞു. ജോസ്ഗിരി ഭാഗത്തുനിന്നുമുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്ര ചെയ്യുന്ന റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്.
റോഡ് നവീകരിക്കുന്നതിനായി പണം അനുവദിച്ചിട്ടുണ്ടെങ്കിലും തുടർനടപടികളില്ല.
കൊടുംവളവും കയറ്റവും നിറഞ്ഞ റോഡിൽ കൂടിയുള്ള വാഹനയാത്ര അപകടം നിറഞ്ഞതാണ്. റോഡ് നവീകരിക്കാൻ നടപടിയില്ലെങ്കിൽ ഏതു സമയവും ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെടും.
മലമുകളിൽനിന്നു മഴവെള്ളം കുത്തിയൊഴുകി വന്നതിനെത്തുടർന്നു റോഡിരികിലെ ഓവുചാൽ മുഴുവൻ തകർന്ന നിലയിലാണ്. റോഡും ഓവുചാലും പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]