
ചെറുപുഴ∙ ചെറുപുഴ അമ്പലം-കാരോക്കാട് റോഡ് തകർന്നതോടെ ഗതാഗതം ദുസ്സഹമായി. തിരുമേനി ഭാഗത്തുനിന്നുവരുന്ന ചെറുവാഹനങ്ങൾക്ക് ചെറുപുഴ ടൗണിൽ പ്രവേശിക്കാതെ പയ്യന്നൂർ ഭാഗത്തേക്ക് പോകാൻ സാധിക്കുന്ന ബൈപാസ് റോഡാണു തകർന്നത്. ജലജീവൻ മിഷന്റെ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചതാണു തകർച്ചയ്ക്കു കാരണമായത്.
കരാറുകാരൻ പേരിനു മാത്രം കുഴി അടച്ചതാണു റോഡിന്റെ ഇന്നത്തെ ദുഃസ്ഥിതിയ്ക്ക് കാരണമെന്നു നാട്ടുകാർ പറയുന്നു.
പാടിയോട്ടുചാൽ ഭാഗത്തുനിന്നു വരുന്നവർക്ക് ചെറുപുഴ അയ്യപ്പക്ഷേത്രം, സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയം, സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലും, തിരുമേനി ഭാഗത്തു നിന്നു വരുന്നവർക്ക് കാക്കയംചാൽ സെന്റ് സെബാസ്റ്റ്യൻ ആശുപത്രി, സെന്റ് മേരീസ് ഫൊറോന പള്ളി, സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ സഹകരണാശുപത്രി, ചെറുപുഴ സബ് ട്രഷറി, ജമാഅത്ത് പള്ളി എന്നിവിടങ്ങളിലും ഏളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡാണു കാൽനടയാത്രപോലും പറ്റാതായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]