
പെരളശ്ശേരി ∙ വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ കോൺക്രീറ്റ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായി അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ കോൺക്രീറ്റ് പാലത്തിന്റെ നിർമാണ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. 2018-19 ബജറ്റിൽ 12.2 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്.
41.72 സെന്റ് സ്വകാര്യഭൂമിയിൽ 205.45 മീറ്റർ നീളം, 10.40 മീറ്റർ വീതി, 1.20 മീറ്റർ ഇരുഭാഗത്തും നടപ്പാത എന്നിങ്ങനെയാണ് പാലം രൂപകൽപന ചെയ്തത്.
ഫൗണ്ടേഷൻ, പൈലിങ് ജോലി എന്നിവ പൂർത്തിയായി. സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിനോടു ചേർന്ന് ബോട്ടു ജെട്ടി, അഞ്ചരക്കണ്ടി-മമ്പറം റോഡിൽ നിന്ന് പുതിയ പാലത്തിലേക്കുള്ള സമാന്തര റോഡ് എന്നിവയുടെ നിർമാണവും ഏറെക്കുറെ പൂർത്തിയായി.
പേരാവൂർ കെ.കെ ബിൽഡേഴ്സിനാണു നിർമാണ ചുമതല. കോൺക്രീറ്റ് പാലം യാഥാർഥ്യമാകുന്നതോടെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളുമായുള്ള യാത്രാദൂരവും സമയവും കുറയും.
പെരളശ്ശേരി ഭാഗത്തുനിന്നു കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പമാകും. മമ്പറം ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]