
നാടിനെ വിറപ്പിച്ച് കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ; എതിരെ വന്ന വാഹനങ്ങളിലിടിച്ച് 6 പേർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴയങ്ങാടി ∙ മുട്ടം സ്വദേശിയായ യുവാവിന്റെ മരണപ്പാച്ചിലിൽ ഒന്നര മണിക്കൂറോളം നാട് നടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് വാടകയ്ക്കെടുത്ത കാറുമായി മുട്ടം വെള്ളച്ചാലിൽനിന്നു യുവാവ് ‘റേസിങ്’ തുടങ്ങിയത്. സുഹൃത്തുക്കളുമായി വാക്കേറ്റവും സംഘർഷവുമുണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ടു. ഇതെത്തുടർന്നാണ് അമിതവേഗത്തിൽ പാഞ്ഞത്. കാറിനുള്ളിൽ ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇതിനിടെ എതിരെ വന്ന കാറുകളിലും ബൈക്കുകളിലും ഇടിച്ച് ആറുപേർക്കു പരുക്കേറ്റു. ഒരാളുടെ കാലിനു പൊട്ടലുണ്ട്.
ഇടിച്ച ഒരു ബൈക്കിനെയും മുന്നിൽ കുരുക്കി പാച്ചിൽ തുടർന്നു. ഒടുവിൽ കാറിന്റെ മുൻഭാഗത്തെ ടയർ പൊട്ടി റോഡിലുരഞ്ഞ് തീപാറി. മൊട്ടാമ്പ്രം, മാട്ടൂൽ ജസീന്തവരെ ഇങ്ങനെ പറപ്പിച്ചു. നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്നു. ഒടുവിൽ, മാട്ടൂലിൽ കാർ തിരിച്ച് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ വഴി വരുമ്പോൾ മറ്റൊരു വാഹനം കുറുകെയിട്ട് യുവാവിനെ നാട്ടുകാർ പിടികൂടി. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പഴയങ്ങാടി പൊലീസെത്തി കാർ സ്റ്റേഷനിലേക്കു മാറ്റി. കാറോടിച്ച യുവാവിനെയും സുഹൃത്തിനെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.