തലശ്ശേരി ∙ തലായി മത്സ്യബന്ധന തുറമുഖത്തിനു സമീപം ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ ജഡം കാണപ്പെട്ടത്.
150 കിലോ ഭാരം കാണുമെന്നാണു നിഗമനം. സീ റെസ്ക്യു ഗാർഡ് പി.രഞ്ജനും മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരിയും മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിലേക്ക് ഒഴുകിപോകാതിരിക്കാൻ കയർകൊണ്ടു കെട്ടി കരയിൽ ബന്ധിപ്പിച്ചു.
വെറ്ററിനറി ഡോ. ബിന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കടൽതീരത്ത് സംസ്കരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

