
തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയിൽ കാട്ടുപോത്തിടിച്ച് ബൈക്ക് തകർന്നു
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ പെരുവളത്തുപറമ്പ് വയക്കര വളവിൽ കാട്ടുപോത്ത് ഇടിച്ച് ബൈക്ക് തകർന്നു. യാത്രക്കാരൻ ശ്രീകണ്ഠപുരത്തെ വ്യാപാരി പെരുവളത്തുപറമ്പിലെ കെ.പി.മുഹമ്മദ് റാസിഖ് (38) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം.കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റാസിഖിനുനേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. റാസിഖ് ബൈക്കിന്റെ വേഗം കുറച്ചെങ്കിലും, ഇടിയിൽ ഇയാൾ റോഡിലേക്ക് തെറിച്ചു വീണു.
പോത്ത് കാട്ടിലേക്ക് ഓടി മറഞ്ഞു. പോത്ത് ഇടിച്ചു തകർന്ന ബൈക്ക്.
ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് അധികൃതരും ഇരിക്കൂർ പൊലീസും നാട്ടുകാരും രാത്രി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഇന്നലെ ഉച്ചമുതൽ റോഡരികിൽ പോത്തിനെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]