പിണറായി ∙ ‘പിണറായിപ്പെരുമ’ സീസൺ എട്ടിന്റെ ഭാഗമായുള്ള പരിപാടികൾക്ക് കൺവൻഷൻ സെന്ററിൽ കൊടിയേറി. നടി നിലമ്പൂർ ആയിഷയാണു കൊടിയേറ്റിയത്. നാടകോത്സവത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
നാടക സംവിധായകൻ ജിനോ ജോസഫ് അധ്യക്ഷത വഹിച്ചു. നാടകോത്സവക്കമ്മിറ്റി ചെയർമാൻ ഒ.വി.ജനാർദനൻ, കൺവീനർ എലിയൻ അനിൽ എന്നിവർ പ്രസംഗിച്ചു.
നാടകോത്സവത്തിൽ ഇന്ന് രാത്രി 7.30ന് കടയ്ക്കാവൂർ എസ്എസ് നടനസഭയുടെ ‘വിക്ടറി ആർട്സ് ക്ലബ്’, നാളെ കെപിഎസിയുടെ ‘ഭഗവന്തി’, 27ന് ആറ്റിങ്ങൽ ശ്രീധന്യയുടെ ‘ആനന്ദ ഭൈരവി’, 28ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ അവതരിപ്പിക്കുന്ന ‘ഗാന്ധി’, 29ന് വടകര വരദയുടെ ‘ഇരുട്ടിന്റെ ആത്മാവ്’, 30ന് കോഴിക്കോട് സങ്കീർത്തനയുടെ ‘കാലം പറക്കണ്’ എന്നീ നാടകങ്ങൾ അരങ്ങേറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

