ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടക്കം
കാടാച്ചിറ ∙ ഒകെ യുപി സ്കൂൾ ട്രാൻസ്ഫോമർ 7.00– 2.00. അധ്യാപകർ
പള്ളിക്കുന്ന്∙ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30നു രാവിലെ 11ന്. മത്സ്യത്തൊഴിലാളി പെൻഷൻ: അപേക്ഷ ക്ഷണിച്ചു
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ‘വിരമിക്കൽ ആനുകൂല്യം അനുവദിക്കുന്ന പദ്ധതി’ പ്രകാരം നിലവിൽ പെൻഷൻ കൈപ്പറ്റുന്ന മത്സ്യത്തൊഴിലാളി / അനുബന്ധ മത്സ്യത്തൊഴിലാളി പെൻഷണർമാരിൽ നിന്ന് ക്ഷേമനിധി തുക ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ 30ന് അകം എത്തിക്കണം. 0497-2734587.
സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം
ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നു. ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷ നവംബർ ഏഴിന് മുൻപ് കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെഷനിൽ നേരിട്ട് നൽകണം. 0497 2700645.
എസ്സി പ്രമോട്ടർ നിയമനം
കൊളച്ചേരി, ന്യൂ മാഹി, കടമ്പൂർ, നാറാത്ത്, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിലെ എസ്സി പ്രമോട്ടർമാരുടെ ഒഴിവിലേക്ക് പട്ടികജാതിയിൽപെട്ട, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 29ന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ എത്തണം.
0497-2700596.
പട്ടയ മിഷനിൽ ജോലി ഒഴിവ്
ജില്ലയിലെ പട്ടയ മിഷന്റെ ജോലികൾക്കായി സർവേയർ, ചെയിൻമാൻ / ഹെൽപർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള അഭിമുഖം 29ന് രാവിലെ 10ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. 0497 2700645.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
ക്ഷേമനിധിയിൽ അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും മക്കൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. നവംബർ 20 വരെ അപേക്ഷിക്കാം.
0497 2701081.
ക്വിസ് – ചിത്രരചനാ മത്സരം
ജവാഹർ പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സെന്റർ നെഹ്റു ജയന്തിയോടനുബന്ധിച്ച് നവംബർ 8ന് ചിത്രരചനാ മത്സരവും ക്വിസും നടത്തും. 94470 34724.
കരിങ്കൽ ഖനനം: പൊതുതെളിവെടുപ്പ് നാളെ
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ ബ്ലോക്ക് നമ്പർ 75ൽപെട്ട
108/121, 108/118, 108/119,108/120,108/117,108/171,108/183,108/170 റീ സർവേ നമ്പറുകളിൽ 5.0248 ഹെക്ടർ സ്ഥലത്ത് ചെണ്ടയാട് ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കരിങ്കൽ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കു വേണ്ടിയുള്ള പൊതുതെളിവെടുപ്പ് നാളെ രാവിലെ 11ന് കൂത്തുപറമ്പ് മുനിസിപ്പൽ വികെസി ഹാളിൽ നടക്കും.
പിഎസ്സി പരീക്ഷാകേന്ദ്രം മാറ്റി
കേരള പിഎസ് സി നാളെ നടത്താനിരുന്ന അറ്റൻഡർ ഗ്രേഡ് 2 (037/2024), സ്റ്റോർ കീപ്പർ (377/2024) പരീക്ഷകളുടെ കേന്ദ്രം കണ്ണൂർ പയ്യാമ്പലം ജിവിഎച്ച്എസിൽനിന്നു പള്ളിക്കുന്ന് ജിഎച്ച്എസ്എസിലേക്ക് (എച്ച്എസ്എസ് സെക്ഷൻ) മാറ്റിയതായി ജില്ലാ ഓഫിസർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ട്രാൻസ്പോർട് അതോറിറ്റി യോഗം
കണ്ണൂർ റീജനൽ ട്രാൻസ്പോർട് അതോറിറ്റി യോഗം 31നു രാവിലെ 11ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷ പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ ആൻഡ് സേഫ്റ്റി, പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയ്നിങ് എന്നിവയിൽ അഡ്മിഷൻ തുടരുന്നു. 04602205474.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

