ചെറുപുഴ ∙ മലയോര മേഖലയിലെ വാഴത്തോട്ടങ്ങളിൽ ഇലതീനി പുഴുക്കൾ വില്ലനായി മാറിയതോടെ വാഴക്കർഷകർ ദുരിതക്കയത്തിൽ. കണ്ണൂർ -കാസർകോട് ജില്ലകളിലെ വാഴത്തോട്ടങ്ങളിലാണ് ഇലതീനിപ്പുഴുക്കളുടെ ശല്യം രൂക്ഷമായത്.
വാഴയിലകൾ മുഴുവനായും തിന്നുതീർക്കുകയാണു ഇവ ചെയ്യുന്നത്. ഏത്തവാഴയ്ക്കു പുറമെ നാടൻ വാഴകളിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം രൂക്ഷമാണ്.
പുഴുക്കൾ വാഴയിലകൾ പൂർണമായും തിന്നുതീർക്കുന്നതോടെ കുലകളുടെ വലുപ്പം കുറയും.
ഇതോടെ വാഴക്കുലകളുടെ തൂക്കം കുറയുകയും കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യും. വാഴകളുടെ തളിരിലകളാണു പുഴുക്കൾക്ക് ഏറെയിഷ്ടം.
ചെറുപുഴ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം രൂക്ഷമായി.
കനത്ത മഴ മൂലം റബർ ടാപ്പിങ് മുടങ്ങിയിരിക്കുകയാണ്. മഴമൂലം തെങ്ങ്, കമുക് കൃഷികളും നഷ്ടത്തിലാണ്.
ഇതോടെയാണു പല കർഷകരും ഇടവിളയായി വാഴക്കൃഷി ആരംഭിച്ചത്. തെങ്ങ്, കമുക് തോട്ടങ്ങളിലും സ്ഥലം പാട്ടത്തിനു എടുത്തുമാണ് പല കർഷകരും വാഴക്കൃഷി തുടങ്ങിയത്.
എന്നാൽ കർഷകരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടാണു ഇലതീനിപ്പുഴകളുടെ ആക്രമണം. ഇതോടെ വായ്പ എടുത്തു വാഴക്കൃഷികൾ ആരംഭിച്ച കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]