
ചെറുപുഴ ∙ ചെറുപുഴ-തിരുമേനി റോഡിലെ ബസ് സ്റ്റോപ്പിനു സമീപം വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. തിരുമേനി, താബോർ, ആലക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്റ്റോപ്പിനു സമീപമാണു വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത്.
ഇതുമൂലം ബസ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല.
ബസ് സ്റ്റോപ്പിൽ പോലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ യാത്രക്കാർക്കു ബസിൽ കയറാനാകാത്ത സ്ഥിതിയാണ്. ചെറുപുഴ-തിരുമേനി റോഡിനു പുറമേ മലയോരപാത ഉൾപ്പെടുന്ന റോഡ് കൂടിയായതിനാൽ ഏതുസമയവും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
വലിയ രണ്ടു വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിട്ടും നടപടി എടുക്കാൻ തയാറാകാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]