
പാനൂർ ∙ കരിയാട് പള്ളിക്കുനി പരദേവത ക്ഷേത്രക്കുളത്തിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈൻ സുരക്ഷാഭീഷണിയിൽ. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രദേശത്തെ സ്കൂൾ വിദ്യാർഥികൾ നീന്തൽ പരിശീലനം നടത്തുന്ന കുളമാണിത്.
മണ്ഡലകാലത്ത് അയ്യപ്പഭക്തർ രാവിലെയും വൈകിട്ടും കുളിക്കാനെത്താറുമുണ്ട്. കരിയാട്, ഒളവിലം, കുന്നുമ്മക്കര, കോറോത്തു റോഡ് പ്രദേശത്തുകാരും നീന്തൽ പഠിക്കാൻ ഈ ക്ഷേത്രക്കുളത്തെയാണ് ആശ്രയിക്കുന്നത്.
ഒരേക്കറോളം വിസ്തൃതിയുള്ള കുളത്തിനു കുറുകെ കടന്നുപോകുന്ന വൈദ്യുതലൈൻ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ട
മുൻ നഗരസഭാ കൗൺസിലർ ടി.എം.ബാബുരാജിന്റെ നേതൃത്വത്തിൽ ദേശവാസികൾ ഒപ്പിട്ടുനൽകിയ പരാതിയിൽ കെഎസ്ഇബി അധികൃതർ നടപടിയെടുത്തില്ല.വൻ ദുരന്തത്തിനു കാത്തുനിൽക്കാതെ ലൈൻ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]