
ഗ്രാമസഭ 26ന്
വളപട്ടണം ∙ വളപട്ടണം പഞ്ചായത്ത് 13ാം വാർഡ് ഗ്രാമസഭ 26ന് 3.30ന് പാലോട്ടുവയൽ ആർകെയുപി സ്കൂളിൽ നടക്കും. ചിത്രരചനാ മത്സരം 3ന്
അഴീക്കോട് ∙ പഞ്ചായത്ത് ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി വാഗ്ഭടാനന്ദ ലൈബ്രറിയുടെ നേതൃത്വത്തിൽ 3ന് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
റജിസ്ട്രേഷന്: 9846564420, 6235097068. അധ്യാപക ഒഴിവ്
കണ്ണപുരം ∙ ചെറുകുന്ന് ഗവ.
വെൽഫെയർ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ യുപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2.30ന് സ്കൂൾ ഓഫിസിൽ നടക്കും.
രാമായണ മാസാചരണം
ഇരിക്കൂർ ∙ രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഓഗസ്റ്റ് 16 വരെ അഷ്ടദ്രവ്യ ഗണപതി ഹോമവും, ഭഗവതി സേവയും ഉണ്ടായിരിക്കും. വൈകിട്ട് 5 മുതൽ രാമായണ പാരായണവും ഉണ്ടാകും.
കൗൺസിലും വരവേൽപ് സമ്മേളനവും 26ന്
തളിപ്പറമ്പ്∙ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ബ്ലോക്ക് അർധവാർഷിക കൗൺസിലും നവാഗതരെ സ്വീകരിക്കൽ സമ്മേളനവും 26ന് 9.30ന് ബിഇഎംഎൽപി സ്കൂളിൽ നടക്കും.
കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.നവാഗതരെ വരവേൽക്കൽ കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി മുസ്തഫ അധ്യക്ഷത വഹിക്കും.
ക്വോട്ട സീറ്റൊഴിവ്
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിരുദാനന്തര ബിരുദ തലത്തിൽ നായർ വിഭാഗത്തിന് സംവരണം ചെയ്ത ഗണിതം 1, കൊമേഴ്സ് 1 എന്നീ സീറ്റുകൾ ഒഴിവുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായവർ അസ്സൽ രേഖകളുമായി 25 ന് രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം. 94950 77356
നഴ്സറി ടീച്ചർ നിയമനം
ഇരിട്ടി ∙ നഗരസഭയിൽ മുഴുവൻ സമയ നഴ്സറി ടീച്ചർ തസ്തികയിലേക്കു താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 25 ന് 2 ന് ഇരിട്ടി നഗരസഭാ ഓഫിസിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
പുസ്തക പ്രകാശനം 27ന്
തലശ്ശേരി ∙ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആത്മാനന്ദ സ്വാമിയുടെ ജീവചരിത്ര ഗ്രന്ഥം 27ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം സ്വാമി യോഗാനന്ദ തീർഥ പ്രകാശനം ചെയ്യും. പഴയ ബസ് സ്റ്റാൻഡിലെ പാർക്കോ റസിഡൻസിയിൽ 4ന് ചേരുന്ന ചടങ്ങിൽ ഡോ.വി.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
യോഗം നാട്ടിക എസ്എൻജിഎഎസ് പ്രിൻസിപ്പൽ ഡോ.എസ്.ഷിബു ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ്
കാവുംഭാഗം ∙ ഗവ.
ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 28ന് 10ന് സ്കൂളിൽ നടക്കും.
0490 2351285
സംസ്കൃത ക്ലാസ്
തലശ്ശേരി ∙ തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സംസ്കൃതം അധ്യാപകൻ കുന്നുമ്മൽ ശ്രീധരൻ, കുമാരനാശാന്റെ ബാലരാമായണം, പി. കുഞ്ഞിരാമൻ നായരുടെ രാമചരിതം, വാത്മീകി രാമായണം, മാലി രാമായണം, രാമായണം ചമ്പു മുതലായ കൃതികളെ ആസ്പദമാക്കി സംസ്കൃത ക്ലാസ് ആരംഭിക്കും.
3 മണി മുതൽ 5 വരെയാണ് ക്ലാസ്. 8891899905
ലയൺസ് ക്ലബ് നീന്തൽ പരിശീലനം
പിലാത്തറ ∙ പിലാത്തറ ലയൺസ് ക്ലബ് 10നും 15നും ഇടയിൽ പ്രായമുള്ളവർക്കു നീന്തൽ പരിശീലനം നൽകും.
വിളയാങ്കോട് ശിവക്ഷേത്ര കുളത്തിൽ 26 മുതൽ ഓഗസ്റ്റ് 10 വരെ വൈകിട്ട് 5 മുതൽ 6.30 വരെയാണ് പരിശീലനം. വിവരങ്ങൾക്ക് 8281914703, 9447228866.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]