അഴീക്കോട് മണ്ഡലത്തിലെ 10 റോഡുകൾക്ക് 5 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതിയതെരു∙ അഴീക്കോട് മണ്ഡലത്തിലെ 10 റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 5 കോടി രൂപ അനുവദിച്ചു.കെ.വി.സുമേഷ് എംഎൽഎയുടെ നിവേദനം പരിഗണിച്ചാണ് തുക അനുവദിച്ചത്. ഇതിൽ 9 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
അത്താഴക്കുന്ന് ബസ് സ്റ്റോപ്പ്- കല്ലുകെട്ടുചിറ റോഡ് 50 ലക്ഷം, അത്താഴക്കുന്ന്– ശാദുലിപ്പള്ളി റോഡ് 50 ലക്ഷം, വൻകുളത്തുവയൽ- പാലോട്ടുവയൽ റോഡ് 50 ലക്ഷം, തളാപ്പ് ചുങ്കം- സ്പിന്നിങ് മിൽ റോഡ് 50 ലക്ഷം, അരയാക്കണ്ടിപ്പാറ പച്ചക്കുന്ന്- കണിശൻ മുക്ക് റോഡ് 50 ലക്ഷം, പാപ്പിനിശേരി പഞ്ചായത്ത് കരിക്കൻകുളം– ഇല്ലിപ്പുറം റോഡ് 50 ലക്ഷം, ചാൽ ബീച്ച്– അഴീക്കൽ ലൈറ്റ് ഹൗസ് റോഡ് 50 ലക്ഷം, ചിറക്കൽ– കല്ലടത്തോട് ഹരിജൻ നഗർ റോഡ് 50 ലക്ഷം, നാറാത്ത് ആലിൻകീഴിൽ കോട്ടാഞ്ചേരി ഇടക്കൈതോട് കണ്ണാടിപ്പറമ്പ് റോഡ് 50 ലക്ഷം എന്നീ റോഡുകളുടെ ടെൻഡർ നടപടികളാണ് പൂർത്തിയായത്.പാപ്പിനിശേരി പഞ്ചായത്ത്- കല്ലൂരിക്കടവ് റോഡിന് ഭരണാനുമതി ലഭിച്ചു.