
ഇവിടം ‘കൊതുകു വളർത്തുകേന്ദ്രം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചപ്പാരപ്പടവ് ∙ പഞ്ചായത്തിന്റെ ഒരു ഭാഗത്തു ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുഭാഗത്തു ‘കൊതുകു വളർത്തുകേന്ദ്ര’മായി മാറുന്നു റോഡരികിലെ ഓവുചാൽ.ബദരിയാനഗർ – താഴെഎടക്കോം റോഡിലെ ഓവുചാലാണു ‘കൊതുകു വളർത്തുകേന്ദ്ര’മായത്. ഓവുചാലിനു കുറുകെ നിൽക്കുന്ന വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാത്തതിനാൽ ഇവിടെ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തു കൊതുകുശല്യവും വർധിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുമ്പോഴാണ് ഈ അനാസ്ഥ.വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതരോടും വൈദ്യുതി വകുപ്പിനോടും പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു.