
പൊട്ടിപ്പൊളിഞ്ഞ മറ്റു റോഡുകൾ നോക്കുകുത്തി; ലോഗൻസ് റോഡ് മാത്രം മൂന്നിലേറെ തവണ നന്നാക്കി
തലശ്ശേരി ∙ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാതെ പൊട്ടിപ്പൊളിയാത്ത റോഡ് പൊളിച്ച് കോൺക്രീറ്റു ചെയ്യുന്ന പണി തലശ്ശേരിക്കു സ്വന്തം. വർഷങ്ങളായി തകർന്നു കാൽനടയാത്രയും വാഹനയാത്രയും ദുസ്സഹമായ റോഡുകൾ ഒന്നും ചെയ്യാതെ അവശേഷിക്കുമ്പോഴാണു തകരാറൊന്നുമില്ലാത്ത ലോഗൻസ് റോഡ് വീണ്ടും കോൺക്രീറ്റ് റോഡാക്കാൻ ശ്രമിക്കുന്നത്.
സമീപകാലത്തായി മൂന്നിലേറെ തവണ ലോഗൻസ് റോഡ് അറ്റകുറ്റപ്പണി നടത്തി. പണിതിട്ടും പണിതിട്ടും പണിതീരാതെ ലോഗൻസ് റോഡ് ഇനിയും ബാക്കി.
പാലിശ്ശേരി-ചേറ്റംകുന്ന് വാർഡിലെ കുഞ്ഞിരാമൻ വക്കീൽ റോഡ്.
കോടതി വാർഡിലെ കോമച്ചാൻകണ്ടി റോഡ് തകർന്നിട്ടു 4 വർഷത്തോളമായി.
അധികൃതരോടു പലതവണ പറഞ്ഞിട്ടും നടപടിയൊന്നുമില്ല. ധാരാളം ആളുകൾ ആശ്രയിക്കുന്ന റോഡാണിത്.
പാലിശ്ശേരി– ചേറ്റംകുന്ന് വാർഡിലെ കുഞ്ഞിരാമൻ വക്കീൽ റോഡ്, പാലിശ്ശേരി വാർഡിലെ പൊലീസ് ക്വാട്ടേഴ്സ് റോഡുകളും തകർന്നിട്ടു കാലമേറെയായി. മഴ കനക്കുന്നതോടെ യാത്ര ദുസ്സഹമാകും.
ഇല്ലിക്കുന്ന്, ഇടത്തിലമ്പലം, മാരിയമ്മ വാർഡ് എന്നിവിടങ്ങളിലും റോഡുകളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. തകർന്ന റോഡുകൾ നന്നാക്കാതെ നല്ല റോഡുകൾ വീണ്ടും വീണ്ടും ‘നന്നാക്കുന്ന’ നഗരസഭയുടെ നയത്തിനെതിരെ നല്ല ആക്ഷേപം നാട്ടുകാരുടെ ഇടയിലുണ്ട്.
പാലിശ്ശേരി വാർഡിലെ പൊലീസ് ക്വാർട്ടേഴ്സ് റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]