
രാധാകൃഷ്ണൻ വധക്കേസ്: പ്രതി ഉപയോഗിച്ചത് ലൈസൻസില്ലാത്ത നാടൻതോക്കെന്ന് പൊലീസ്
മാതമംഗലം ∙ കൈതപ്രത്തു ഗുഡ്സ് ഓട്ടോഡ്രൈവർ മാതമംഗലം സ്വദേശി കെ.കെ.രാധാകൃഷ്ണനെ(55) വെടിവച്ചു കൊല്ലാൻ പ്രതി സന്തോഷ് ഉപയോഗിച്ചതു ലൈസൻസില്ലാത്ത നാടൻതോക്കെന്നു പൊലീസ്. കാട്ടുമൃഗങ്ങളെ വേട്ടയാടാൻ അനധികൃതമായി ഉപയോഗിക്കുന്ന നാടൻതോക്കാണ് ഇതെന്നും എവിടെനിന്നാണു തോക്ക് കിട്ടിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
സന്തോഷ് കാട്ടുമൃഗങ്ങളെ വേട്ടയാടുകയും ഇറച്ചിവിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിലുള്ളയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്.വിജനമായ പ്രദേശത്തുനിന്നു തോക്ക് കളഞ്ഞുകിട്ടിയെന്നാണു പ്രതി ആദ്യം പൊലീസിനോടു പറഞ്ഞത്.
എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.സന്തോഷിനെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പ്രതിയുടെയും മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുടെയും ഫോൺകോളുകളും പരിശോധിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ രാധാകൃഷ്ണന്റെ ഭാര്യയുടെ മൊഴിയെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]