ശ്രീകണ്ഠപുരം ∙ നിടിയേങ്ങ കാക്കണ്ണൻപാറയിൽ കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രാമത്തോടു ചേർന്ന് കണ്ണൂർ സർവകലാശാലയുടെ കീഴിൽ തുടങ്ങാൻ ആസൂത്രണം ചെയ്ത ഫൈൻ ആർട്സ് കോളജ് ഇനിയും യാഥാർഥ്യമായില്ല. ഇതിനാവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിനു കൈമാറിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. കോളജിന്റെ സാധ്യതകൾ പഠിക്കാൻ വി.പി.പി.മുസ്തഫ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു.
ഇപ്പോഴത്തെ ലളിതകലാ അക്കാദമി സെക്രട്ടറിയും ചിത്രകാരനുമായ എബി.എൻ.ജോസഫ് കമ്മിറ്റിയിൽ അംഗമാണ്. സർക്കാർ ഉടമസ്ഥതയിൽ 7 ഏക്കർ സ്ഥലമുണ്ട്. ഇതിൽ 3 ഏക്കറാണ് കലാഗ്രാമം സ്ഥാപിക്കാൻ ലളിതകലാ അക്കാദമിക്ക് കൈമാറിയത്.
അവശേഷിക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാൽതന്നെ കോളജ് സ്ഥാപിക്കാം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് കഴിഞ്ഞാൽ സർക്കാർ മേഖലയിൽ എടുത്തുപറയത്തക്കതായ ഫൈൻ ആർട്സ് കോളജ് ഇപ്പോൾ കേരളത്തിലില്ല.
ബംഗാളിൽനിന്നുപോലും കുട്ടികൾ പഠനത്തിനായി തിരുവനന്തപുരത്തെത്തുന്നുണ്ട്. കലാഗ്രാമത്തോടു ചേർന്ന് ഫൈൻ ആർട്സ് കോളജ് വന്നാൽ കലാഗ്രാമത്തെയും കുട്ടികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയവും ഇതിനടുത്താണ്. കേരളത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് കണ്ണൂർ വിമാനത്താവളംവഴി എളുപ്പത്തിൽ ഇവിടെയെത്താൻ കഴിയുമെന്നതും പ്രദേശത്തിന്റെ പ്രത്യേകതയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]