കരിവെള്ളൂർ ∙ വേറെ വഴിയില്ല; ജീവൻ മുറുകെ പിടിച്ചാണു കുട്ടികളും പ്രായമായവരുമടക്കം നിർമാണം പൂർത്തിയാകാത്ത ആറുവരി പാതയ്ക്കു കുറുകെ കടക്കുന്നത്. പുതിയ ദേശീയപാതയിലൂടെ കുറുകെ നടന്നു മറുവശത്തേക്കു പോകുന്നത് അനുവദനീയമല്ല. പക്ഷേ ബസ് കയറാനും മറ്റാവശ്യങ്ങൾക്കും റോഡിന്റെ ഇരുഭാഗങ്ങളിലേക്കുമായി എങ്ങനെ പോകുമെന്നാണു യാത്രക്കാരുടെ ചോദ്യം. സർവീസ് റോഡ് ഒരുക്കിയായിരുന്നു പുതിയപാതയുടെ നിർമാണം ആരംഭിച്ചത്.
സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു.
ഒട്ടേറെ സ്ഥലങ്ങളിൽ നിലവിൽ നിർമാണം പൂർത്തിയാകാത്ത പുതിയ ദേശീയപാതയിലൂടെയാണു ബസുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, മറ്റു സ്ഥാപനങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവിടങ്ങളിലേക്കെത്താൻ യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കേണ്ടി വരുന്നു.
അമിതവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയാണു ദിനംപ്രതി ഒട്ടേറെപ്പേർ റോഡ് കുറുകെ കടക്കുന്നത്.
ഇത് അപകടത്തിനു കാരണമാകുന്നു. കരിവെള്ളൂർ, ഓണക്കുന്ന്, വെള്ളൂർ തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ യാത്രക്കാർ ദേശീയപാത കുറുകെ കടക്കുന്നതു പതിവുകാഴ്ചയാണ്. പ്രധാന കവലകളിൽ അടിപ്പാതകൾ ഒരുക്കിയിട്ടുണ്ട്.
അടിപ്പാതയ്ക്കു സമീപം ബസ് കാത്തിരിപ്പുകേന്ദ്രങ്ങളൊരുക്കി ബസുകൾ സർവീസ് റോഡിലൂടെ കടത്തിവിട്ടാൽ യാത്രക്കാർക്ക് ഏറെ സഹായകമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]