
പോർക്കലി ഭഗവതിയുടെ തിരുമുടി നിവരൽ ഞായറാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെക്കിക്കുളം∙ മാണിയൂർ കിഴക്കൻകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമായ പോർക്കലി ഭഗവതിയുടെ തിരുമുടി നിവരൽ ചടങ്ങ് ഞായറാഴ്ച നടക്കും. ഉത്തരമലബാറിലെ ഏറ്റവും നീളം കൂടിയ തിരുമുടിയാണ് പോർക്കലി ഭഗവതിയുടെ തിരുമുടി. ഒട്ടേറെ കമുകിൻ തടികളും മുളകളും ചീന്തി കഷണങ്ങളാക്കിയാണ് 24 കോൽ നീളമുള്ള തിരുമുടി നിർമിക്കുന്നത്.
പ്രത്യേകം പരിശീലനം ലഭിച്ച പത്തോളം തെയ്യം കലാകാരൻമാർ ഒരാഴ്ചയിലേറെയായി ക്ഷേത്ര പരിസരത്ത് തിരുമുടിയുടെ നിർമാണത്തിൽ മുഴുകിയിരിക്കുകയാണ്. നിർമാണം പൂർത്തീകരിക്കുന്ന തിരുമുടി ഞായറാഴ്ച രാവിലെ 7.30നു ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒട്ടേറെ കമുകിൻ തടികളും മുളകളും പ്രത്യേക രീതിയിൽ കെട്ടി വളരെ പതുക്കെ സാഹസപ്പെട്ടാണ് തിരുമുടി നിവർത്തുന്നത്. മാണിയൂർ വത്സൻ പെരുവണ്ണാനാണ് പോർക്കലി ഭഗവതിയുടെ കോലാധാരി.
14 നു പട്ടും കളിയാട്ടത്തോടെയാണ് ക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കമായത്. ശനിയാഴ്ച വൈകിട്ട് ആറിനു തുലാഭാരം തൂക്കലും, രാത്രി 12നു മലബാറിലെ അപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രം കെട്ടിയാടുന്ന തെയ്യമായ ഭൂതത്താൻ തിരുമുടി പുറപ്പാടും നടക്കും. പയ്യാവൂർ അനീഷ് പെരുവണ്ണാനാണ് കോലാധാരി. ഭഗവതിയുടെ തിരുമുടി നിവരൽ ചടങ്ങിനു ശേഷം 9 മുതൽ പ്രസാദ സദ്യ, ഉച്ചയ്ക്ക് തുലാഭാരം തൂക്കൽ, കലശം എന്നിവ നടക്കും.