തളിപ്പറമ്പ്∙ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കടലിലെറിഞ്ഞുകൊന്ന സംഭവത്തിലൂടെ ഏറെ ശ്രദ്ധേയമായ കേസിന്റെ വിധി തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് പറഞ്ഞത് പ്രശസ്തമായ കവിതകളും ചൊല്ലുകളും ഉദ്ധരിച്ച്. വി.മധുസൂദനൻനായരുടെ ‘നാറാണത്തുഭ്രാന്തൻ’ എന്ന കവിതയിലെ ‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരുകോടി ഈശ്വരവിലാപം…’ എന്ന വരികളോടെയാണ് വിധി പ്രസ്താവന ആരംഭിച്ചത്.
ഇതിനൊപ്പം അടുത്തയിടെ കേരളം ചർച്ച ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ചായക്കപ്പിൽ ഉപയോഗിച്ചതുമായ…. ലവ് യു ദ മൂൺ ആൻഡ് ബാക്ക്..
എന്ന വാക്കുകളും വിധിയിൽ എടുത്തു പറഞ്ഞു.
ഏണസ്റ്റ് ഹെമിങ്വേയുടെ ദ് സ്മോളസ്റ്റ് കോഫിൻസ് ആർ ദ് ഹെവിയസ്റ്റ് എന്ന വിഖ്യാതിതമായ വരിയും വിധിയിൽ ഉപയോഗിച്ചാണ് അമ്മമാരുടെ സ്നേഹവും കുട്ടികളുടെ വേദനയും എടുത്തുകാണിച്ചത്. കുട്ടികളുടെ കരച്ചിൽ തന്നെയാണ് ഏറ്റവും വലിയ വേദനയെന്നും ജഡ്ജി കെ.എൻ.
പ്രശാന്ത് ചൂണ്ടികാട്ടി. കുട്ടിയെ സ്നേഹിക്കേണ്ട
അമ്മ അവസാനമായി മുലപ്പാൽ നൽകിയാണ് കുട്ടിയെ കടലിൽ എറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ വയറ്റിൽ നിന്നു മുലപ്പാലിന്റെ അംശം കണ്ടെത്തിയതും വിധിയിൽ ചൂണ്ടികാട്ടി. കടലിൽ വീണിട്ടും കുട്ടിയുടെ ശ്വാസകോശത്തിലോ വയറിലോ കടൽവെള്ളം കടന്നിരുന്നില്ല.
അമ്മ കുട്ടിയെ കൊന്ന ശേഷമാണ് എറിഞ്ഞതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ക്രൂരവും പൈശാചികവുമായ രീതിയിലാണ് കുട്ടിയെ കൊന്നതെന്നും പറഞ്ഞാണ് ചന്ദ്രനിൽ പോകുന്ന ദൂരവും അവിടെ നിന്ന് തിരിച്ചുവരുന്ന ദൂരത്തോളവും നിന്നെ സ്നേഹിക്കും (ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്.. ) എന്ന ഏറെ പ്രശസ്തമായ ലോക ബാലസാഹിത്യത്തിലെ വരിയും ഉപയോഗിച്ചത്.
ഇത്തരത്തിൽ അമ്മ സ്നേഹിക്കേണ്ട കുട്ടിയെ മുളയിലേ നുള്ളുകയാണ് എന്ന് ചൂണ്ടികാട്ടിയാണ് ഹെമിങ്വേയുടെ വരിയും ഉപയോഗിച്ചത്.
ഒരു കൊല്ലം നീണ്ട വിചാരണയിൽ അമ്മയും സഹോദരനും ഉൾപ്പെടെ 47 സാക്ഷികളെ വിസ്തരിച്ചിരുന്നു.
81 രേഖകളും കേസുമായി ബന്ധപ്പെട്ട 19 വസ്തുക്കളും കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ വാദിച്ചത്.
എന്നാലിത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

