കണ്ണൂർ ∙ സർപ്പ വൊളന്റിയർ ആയി ലൈസൻസ് നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടിക്കുന്ന രീതി കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അവലോകനം ചെയ്തു. സർപ്പ ആപ്പ്, ജില്ലാതല വാട്സാപ് ഗ്രൂപ്പ് എന്നിവയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും പരിശോധിച്ചു.
അർഹരായവർക്ക് ലൈസൻസ് പുതുക്കി നൽകും. ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എസ്.വൈശാഖ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ എം.രാജീവൻ വിഷയം അവതരിപ്പിച്ചു.
സർപ്പ മാസ്റ്റർ ട്രെയ്നർമാരായ ഡോ.ഒ.വിഷ്ണു, കെ.ടി.സന്തോഷ്, സർപ്പ വൊളന്റിയർ വി.സി.ബിജിലേഷ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

