ചെറുപുഴ ∙ കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും ഭീതിയിൽ. കർണാടക വനത്തിൽനിന്നുള്ള കാട്ടാനകൾ കഴിഞ്ഞദിവസം കോഴിച്ചാൽ റവന്യൂവിലെ അങ്കണവാടിക്കു സമീപം വരെയെത്തിയതാണു ജീവനക്കാരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയത്.
കാട്ടാന ജനവാസകേന്ദ്രത്തിൽ ഇറങ്ങിയതോടെ ഭീതി മൂലം പല രക്ഷിതാക്കളും കുട്ടികളെ അങ്കണവാടിയിൽ അയയ്ക്കാൻ തയാറാകുന്നില്ല.
പ്രദേശത്തു കാട്ടാനകൾ വീണ്ടുമിറങ്ങിയാൽ വരുംദിവസങ്ങളിൽ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ തയാറാകില്ലെന്ന ആശങ്കയിലാണു ജീവനക്കാർ. കോഴിച്ചാൽ റവന്യൂവിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയ്ക്കായി കേരള -കർണാടക അതിർത്തിൽ വൈദ്യുതവേലി സ്ഥാപിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]