മാഹിയിൽ ജലവിതരണം തടസ്സപ്പെടും
മാഹി ∙ കേരള വാട്ടർ സപ്ലൈ തലശ്ശേരി സെക്ഷനു കീഴിലുള്ള തലശ്ശേരി, മാഹി, ധർമടം തുടങ്ങിയ പ്രദേശങ്ങളിലെ ശുദ്ധജല വിതരണ ലൈനിൽ ഗ്രാവിറ്റി മെയിനിൽ ഉള്ള ചോർച്ച പരിഹരിക്കാൻ ജോലി നടക്കുന്നതിനാൽ 22, 23 തീയതികളിൽ മാഹിയിൽ ജലവിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സീറ്റൊഴിവ്
ശ്രീകണ്ഠപുരം ∙ കോട്ടൂർ ടെക്നിക്കൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഐടിഐയിലെ ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് മോട്ടർ വെഹിക്കിൾ (എംഎംവി) എന്നീ ദ്വിവത്സര എൻസിവിടി കോഴ്സുകളിലെ 2 വീതം എസ്സി, എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്.
എസ്എസ്എൽസി പാസായ അർഹരായവർ 30ന് അകം സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 0460 2230126, 8714230126.
സൗജന്യ കൂൺകൃഷി പരിശീലനം
∙ ജില്ലാ വനിതാ ശിശു വികസന ഓഫിസ് പയ്യന്നൂർ ബ്ലോക്ക് പരിധിയിലുള്ള വനിതകൾക്ക് സൗജന്യ കൂൺ കൃഷി പരിശീലനം നൽകും.
23ന് അകം അപേക്ഷിക്കണം. 96054 77899.
തൊഴിലധിഷ്ഠിത കോഴ്സുകൾ
∙കണ്ണൂർ വനിത ഐടിഐയിൽ ഐഎംസി നടത്തുന്ന വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
9745479354
ഐടിഐ ഇൻസ്ട്രക്ടർ
∙പിണറായി ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 24ന് രാവിലെ 11ന് ഐടിഐ ഓഫിസിൽ അഭിമുഖം.
ഫോൺ: 04902384160
റാങ്ക് പട്ടിക റദ്ദാക്കി
∙ കേരള പിഎസ്സി ജില്ലാ പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ: 092/2021) തസ്തികയുടെ 2022 ജൂൺ 27ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ 3 വർഷ കാലാവധി പൂർത്തിയായതിനാൽ 2025 ജൂൺ 26ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കെപിഎസ് സി ജില്ലാ ഓഫിസർ അറിയിച്ചു.
മെഡിക്കൽ ക്യാംപ്
ഇരിട്ടി ∙ സീനിയർ സിറ്റിസൻസ് ഫോറം വെളിമാനം യൂണിറ്റ്, കീഴ്പ്പള്ളി ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]