
സീറ്റൊഴിവ്
തലശ്ശേരി ∙ കണ്ണൂർ സർവകലാശാലയുടെ കീഴിൽ തലശ്ശേരി കുണ്ടൂർമലയിൽ പ്രവർത്തിക്കുന്ന ടെലിച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളജിൽ ബികോം ഫിനാൻസ്, ബികോം കോർപറേഷൻ, ബിസിഎ (എഐ) കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇന്ന് 4നു മുൻപായി കോളജ് ഓഫിസിൽ എത്തണം.
പ്രവേശനം ഇന്ന് അവസാനിക്കും. 9847904444.
നിയുക്തി മെഗാ തൊഴിൽമേള നാളെ
കണ്ണൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ്സ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ‘നിയുക്തി’ എന്ന പേരിൽ പാനൂർ യുപി സ്കൂളിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള നാളെ രാവിലെ 9.30ന് കെ.പി.മോഹനൻ എംഎൽഎ നിർവഹിക്കും.
25 തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. 1000 ഉദ്യോഗാർഥികളെയാണു പ്രതീക്ഷിക്കുന്നതെന്ന് എം.ദിനേശൻ, കെ.പി.രമേഷ് ബാബു, രമേശൻ കുനിയിൽ എന്നിവർ അറിയിച്ചു. പ്രായപരിധി 50 വയസ്സ്.
പേര് റജിസ്റ്റർ ചെയ്യാൻ https://forms.gle/4JEVigyCsHHYKRsK7. 9447196270.
ലാബ് ടെക്നിഷ്യൻ ഒഴിവ്
∙ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു.
27ന് രാവിലെ 11ന് അഭിമുഖം. 0497 2776485.
റെയിൽവേ ഗേറ്റ് അടച്ചിടും
∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വളപട്ടണം – കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കണ്ണപുരം – ധർമശാല (ചൈന ക്ലേ) ലവൽ ക്രോസ് 23ന് രാവിലെ 9 മുതൽ 24ന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തളിപ്പറമ്പ് – കണ്ണപുരം (കോൺവന്റ്) ലവൽ ക്രോസ് 25ന് രാവിലെ 9 മുതൽ 26ന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പള്ളിച്ചാൽ – കാവിൻ മുനമ്പ് (ഒതയമ്മാടം) ലവൽ ക്രോസ് 27ന് രാവിലെ 9 മുതൽ 28ന് രാത്രി 11 വരെയും അടച്ചിടും.
സൗജന്യ വർക്ഷോപ്
∙ കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ 25ന് നടക്കുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ വർക്ഷോപ്പിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം.
98479 15099.
ഡിഗ്രി/പിജി സീറ്റൊഴിവ്
∙ നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ വിവിധ ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് എത്തണം.
ഫോൺ: 8547005059.
ഹെൽപർ നിയമനം
∙ പള്ളിയാംമൂല നെഹ്റുജി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് ഹെൽപർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 വരെ സ്വീകരിക്കും. ഡിവിഷനിൽ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ഫോൺ: 0497 2749122. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]