
ദേശീയപാത നവീകരണം: കിലോമീറ്ററുകളോളം നീളത്തിൽ സംരക്ഷണഭിത്തിയുടെ സ്ലാബുകൾ പൊട്ടി
പിലാത്തറ ∙ ദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി പിലാത്തറ ഭാഗത്തുയർത്തിയ റോഡിന്റെ സംരക്ഷണഭിത്തിയുടെ അടിഭാഗത്ത് വിള്ളൽ വീണു. കിലോമീറ്ററുകളോളം നീളത്തിലാണ് സംരക്ഷണ ഭിത്തിയുടെ പല ഭാഗത്തെയും സ്ലാബുകൾ പൊട്ടിയത്.
കനത്തമഴയിൽ മണ്ണും വെള്ളവും കുത്തിയൊലിച്ചതോടെ സംരക്ഷണഭിത്തി തകരുകയായിരുന്നു. സർവീസ് റോഡിനു സമീപത്തായി കോട്ടപോലെ ഉയർന്നു നിൽക്കുന്ന സംരക്ഷണ ഭിത്തി 6 മാസം മുൻപ് ഇളകി റോഡിൽ വീണിരുന്നു. അന്ന് ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്. സംരക്ഷണഭിത്തിയുടെ വിള്ളലുകൾ വീണ ഭാഗത്ത് ഇപ്പോൾ റോഡ് ബ്ലോക്ക് ചെയ്ത് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയാണ്.
അതേസമയം, വീതികുറഞ്ഞ റോഡിൽ ഒരിടത്തുപോലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]