തളിപ്പറമ്പ് ∙ കുപ്പത്ത് ദേശീയപാതയുടെ 8 മീറ്റർ ഉയരത്തിലുള്ള സർവീസ് റോഡിനായി സംരക്ഷണഭിത്തി നിർമിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു. തകർച്ച ഉണ്ടായ സ്ഥലത്തുനിന്ന് ഏകദേശം 12 മീറ്റർ മാറിയാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കെട്ടിടത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്. കെട്ടിടം ഒഴിപ്പിച്ചാലുടൻ, ബാക്കിയുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയും 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

