ചെറുപുഴ ∙ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മഴവെള്ളപ്പാച്ചിലിൽ തിരുമേനിപ്പുഴയിലും പ്രാപ്പൊയിലിലെ തോടുകളിലും ജലനിരപ്പ് ഉയർന്നതോടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു പി.വി.ഉഷയുടെയും തെക്കേമാവുങ്കമണ്ണിൽ അബ്ദുല്ല മുസല്യാരുടെയും വീടുകളിൽ വെള്ളം കയറി.
രയരോം-എയ്യൻകല്ല് റോഡിൽ നിന്നു മഴവെള്ളം കുത്തിയൊഴുകിയതിനെത്തുടർന്നു പ്രാപ്പൊയിൽ ഈസ്റ്റിലെ പറമ്പിൽ ആന്റണിയുടെ വീട്ടുമതിൽ ഇടിഞ്ഞു. വീട്ടിനുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു.
സമീപത്തെ തെക്കേമാവുങ്കമണ്ണിൽ മുഹമ്മദ് കബീറിന്റെ വീടിനു സമീപത്തെ കയ്യാല മഴവെള്ളപ്പാച്ചിലിൽ തകർന്നു.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുതിയ പുരയിൽ അജീഷിന്റെ വീടിനകത്തും വെള്ളം കയറി. തിരുമേനിയിലെ പന്തലാനിക്കൽ സെബാസ്റ്റ്യന്റെ വീടിനു പിറകിൻ മണ്ണിടിഞ്ഞു വീണു ശുചിമുറിക്ക് കേടുപാടുകൾ സംഭവിച്ചു.
തിരുമേനിയിലെ ഓരത്താനിയിൽ ബാബുവിന്റെ വീടിനു പിന്നിലെ മൺതിട്ടയും ഇടിഞ്ഞു. ചപ്പാരംതട്ട് റോഡിലെ ആർ.കെ.ദാമോദരന്റെ വീടിന്റെ പിറകിലെ മതിലും കനത്ത മഴയിൽ ഇടിഞ്ഞു.
തിരുമേനിപ്പുഴയിൽ വെള്ളം ഉയർന്നു.
മുളപ്ര തടയണയുടെ മുകളിലൂടെ വെള്ളം ഒഴുകി പാറോത്തുംനീർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. തടയണയുടെ മുകളിലൂടെ വെള്ളം ഒഴുകിയത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി. പ്രാപ്പൊയിലിലെ സി.വി.തമ്പാൻ, പാറക്കടവത്ത് ജാനകി, കെ.എസ്.ഷിജു, കല്ലറയ്ക്കൽ അനിയൻ, കല്ലറയ്ക്കൽ രാജൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും വെള്ളം കയറി. ഉച്ചകഴിഞ്ഞ് 3ന് ആരംഭിച്ച മഴ വൈകിട്ട് അഞ്ചോടെയാണു ശമിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

